കൊച്ചി: കുടിശിക തുകയായ 13 കോടി ലഭിക്കാത്തതോടെ കരാറുകാർ നിറുത്തിവച്ച വൈറ്റില ഫ്ളൈഓവർ നിർമ്മാണം ഇന്നലെ പുനരാരംഭിച്ചു. ശ്രീധന്യ കൺസ‌്ട്രക്ഷൻസിന്റെ ഉപകരാറുകാരായ രാഹുൽ കൺസ‌്ട്രക്ഷൻസാണ‌് പാലം നിർമ്മിക്കുന്നത‌്. കരാറുകാർക്ക‌് 1.7 കോടി രൂപ ഇന്നലെ ലഭിച്ചതോടെയാണ് പണി പുനരാരംഭിച്ചത‌്. നാമമാത്ര തൊഴിലാളികൾ മാത്രമാണ‌് ജോലിക്കുണ്ടായിരുന്നത‌്. ഇന്ന് പൂർണതോതിൽ നിർമ്മാണ ജോലികൾ ആരംഭിച്ചേക്കും. കിഫ്ബിയാണ‌് വൈറ്റില മേൽപ്പാലം നിർമ്മിക്കുന്നത‌്. നിർമ്മാണത്തിൽ വീഴ്ച വരുത്തിയാൽ നിയമപ്രകാരമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു.