padmanabhan-nair-78

ഐരാപുരം: കിഴക്കേമുണ്ടയ്ക്കൽ കെ.ജി. പത്മനാഭൻ നായർ (78) നിര്യാതനായി. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിട്ട. ഡിസ്ട്രിക്ട് ഓഫീസറാണ്. ഐരാപുരം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഐരാപുരം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്, ഐരാപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദംബിക. മക്കൾ: ബീന, ഷീന (റൂബക് ബലൂൺസ്). മരുമക്കൾ: ബാബു (ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ), മനോജ് (മൃഗസംരക്ഷണ വകുപ്പ്, വളയൻചിറങ്ങര)