കൊച്ചി: കളമശ്ശേരി നുവാൽസിൽ ഒന്നാം വർഷ വിദ്യാർഥികൾക്കായി റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.. ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയുടെയും നുവാൽസ് എൻ.എസ്.എസ് യൂണിറ്റിന്റെയും ലീഗൽ എയ്ഡ് ക്ലിനികിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ഡോ. കൗസർ എടപ്പകത്ത് നിർവഹിച്ചു. പ്രൊഫ എം.സി.വത്സൻ അദ്ധ്യക്ഷത വഹിച്ചു.സബ് ജഡ്ജി വി.ജി.സലീന പ്രസംഗിച്ചു.