അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണസമാപനവും എഴുത്തുകാരുടെ കൂട്ടായ്മയും ഇന്ന് വൈകിട്ട് 3 ന് ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ നവോത്ഥാനത്തിൽ സാഹിത്യകാരന്മാരുടെ പങ്ക് എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ പ്രഭാഷണം നടത്തും. നവോത്ഥാന ചിന്തകൾ ഉണർത്തിയ 15 സാഹിത്യകൃതികളെക്കുറിച്ച് ചർച്ച നടത്തുമെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.