പറവൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കുക, കൂലി വർദ്ധനവും കൂലി കുടിശികയും അനുവദിക്കുക, തൊഴിൽ സമയം നിജപ്പെടുത്തുക എന്നീ ആവശ്വങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പറവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മെയിൻ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. ഡോ. എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗിരിജ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി.എസ്. രാജൻ, ഏരിയാ സെക്രട്ടറി കെ.എസ്. സനീഷ്, ട്രഷറർ വി.എ. ഹബീബ്, പി.പി. അരൂഷ് തുടങ്ങിയവർ സംസാരിച്ചു.