അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ആരംഭവും പഞ്ചായത്തിന്റെ പ്രവർത്തന അംഗീകാരത്തിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ഇന്ന് ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത് അങ്കണത്തിൽ റോജി.എംജാൺ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിക്കും.