കൊച്ചി : നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം അനുവദിക്കണമെന്ന് എൻ.ഡി.എയോട് നാഷണലിസ്റ്റ് കേരള കോൺഗ്രസിന് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു
എറണാകുളം ലഭിച്ചാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ച സീറ്റ് വിട്ടുനൽകണം.

ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ട്രഷറർ ആന്റണി ജോസഫ്, കെ.ജെ. ടോമി, സുധീഷ് നായർ, പി.എ. റഹിം തുടങ്ങിയവർ പ്രസംഗിച്ചു.