കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെയും തൊഴിലുറപ്പ് ബാലസഭാംഗങ്ങളുടെയും വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനവും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ അവാർഡ് ദാനം നിർവഹിച്ചു. വയോജന കുടുംബശ്രീ അംഗങ്ങളെ ജില്ലാ പഞ്ചായത്തംഗം സി.കെ. അയ്യപ്പൻകുട്ടി ആദരിച്ചു. പി.പി. അബൂബക്കർ, ജെസി ഷാജി, ശ്യാമള സുരേഷ്, വഹീദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.