തൃപ്പൂണിത്തുറ: നെട്ടൂർ ഐഎൻടിയുസി യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നെട്ടൂർ ഐ.എൻ.ടി.യു.സി ഓഫീസിലെ മെഡിക്കൽ ക്യാമ്പിൽ ഗൈനകോളജി, ജനറൽ മെഡിസിൻ തുടങ്ങിയവ ഉണ്ടാകും പ്രമേഹ പരുശോധനയും ഡോ.ഷേർളി ജോണിന്റെ ബോധവൽക്കരണ ക്ലാസും ഉണ്ടാകുമെന്ന് വർക്കിംഗ് പ്രസിഡന്റ് കെ.എം മുജീബ് അറിയിച്ചു.