കിഴക്കമ്പലം :കുന്നത്തുനാട് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപന സമ്മേളനം ഇന്ന് രാവിലെ 9.30 ന് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.