ഫോർട്ട് കൊച്ചി: ബി.ആർ.സി മട്ടാഞ്ചേരി ആഭിമുഖ്യത്തിൽ അതിഥി സംസ്ഥാന കുട്ടികളുടെ പ്രവേശനോത്സവം നടന്നു. വില്ലിംഗ്ടൺ ഐലൻറ് സ്ക്കൂളിൽ നടന്ന പരിപാടി നഗരസഭാംഗം മാലിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് താഹിറ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക നീപ, ബി.പി.ഒ.സുഗന്ധി, അന്ന ദീപ, അദ്ധ്യാപിക സാലി തുടങ്ങിയവർ സംബന്ധിച്ചു.