പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 30 ന് രാവിലെ 11ന് നടക്കും. 27 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 13ഉം യു.ഡി.എഫിന് 9 , ബി.ജെ.പി 3, പി.ഡി.പി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയിൽ കഴിഞ്ഞ ഒൻപതിനാണ് ചെയർപേഴ്സനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസമേയം പാസായത്.