കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ തുടരുന്ന ഏകാധിപത്യ പ്രവണതകളിൽ കെ .എസ് .യു യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. മഹാരാജാസിന്റെ പ്രവേശനകവാടത്തിൽ സംഘടനയുടെ പേര് എഴുതിയതിനും കോളേജിന്റെ പെയിന്റ് മാറ്റിയതിനുമെതിരെ പരാതി നൽകിയിട്ടും കോളേജ് അധികൃതർ നടപടി സ്വീകരിച്ചില്ല. ഏക പാർട്ടി കാമ്പസ് ആക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ് .എഫ് .ഐ യുടെ പ്രവർത്തനം. കാലാവധി കഴിഞ്ഞിട്ടും സ്റ്റുഡൻസ് യൂണിയൻ ഓഫീസ് ഒഴിയാതെ അനധികൃത പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു. എസ്.എഫ്.ഐ യുടെ അക്രമരാഷ്ട്രീയത്തിനും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സി.പി .പ്രിയ പറഞ്ഞു.