wa
വാട്ടർ അതോറിറ്റി കരാർ ജീവനക്കാരുടെ ധർണ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയന്റെ(സി.ഐ.ടി.യു ) നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. എറണാകുളം ജില്ല വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിനുമുന്നിൽ നടന്ന ധർണ സി.പി എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്തു . കരാർ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക. വേതന വർദ്ധനവ് നടപ്പിലാക്കുക ,ഇ എസ് ഐ ,പി എഫ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.കെ .ശശികുമാർ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി എം.ടിഷോല ,സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ,വിനു എന്നിവർ സംസാരിച്ചു