snehathavan
മലയാറ്റൂർ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അഗതി മന്ദിരങ്ങളിൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു

കാലടി: മലയാറ്റൂർ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അഗതി മന്ദിരങ്ങളിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. ആകാശപ്പറവകൾ, ദേവദാൻ സെന്റർ, എന്നിവടങ്ങളിലായി 300 പൊതിച്ചോറുകളാണ് വിതരണം നടത്തിയത്.സ്കൂൾ മാനേജർ ഫാ. തോമസ് മഴുവഞ്ചേരി, പ്രിൻസിപ്പൽ അജിതകുമാരി, പി.ടി.എ പ്രസിഡന്റ് ആന്റണി മുട്ടംതോട്ടിൽ എന്നിവർ നേതൃത്വം നൽകി.