പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ ഭാരവാഹികളായി പി.ഐ. നാദിർഷ (പ്രസിഡന്റ്), പി.വി. സിജു. (വൈസ് പ്രസിഡന്റ് ), വിലാസിനി (മാതൃസംഗം ചെയർപേഴ്‌സൻ ) എന്നിവരെ തിരഞ്ഞെടുത്തു .വാർഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ടി. എൻ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ, ഹെഡ്മിസ്ട്രസ് അജിതകുമാരി എന്നിവർ പ്രസംഗിച്ചു.