nreg
എൻ.ആർ.ഇ.ജി.വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മൂവാറ്റുപുഴ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം.ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പിന് അനുവദിച്ച 1082 കോടി രൂപയും ലേബർ ബഡ്ജറ്റിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മൂവാറ്റുപുഴ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി.വർക്കേഴ്‌സ് യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് ടി.പി. സൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സുജാത സതീശൻ, കെ.വി. സുനിൽ എന്നിവർ സംസാരിച്ചു. സിനി സത്യൻ, വിജയ വിജയൻ, പി.ബി.സാബു, ടി.എ.അജി, മറിയംബീവി നാസർ, വി.എച്ച്. ഷഫീഖ്, റാണി സണ്ണി എന്നിവർ സമരത്തിന് നേതൃത്വം നൽകി.