കൊച്ചി: വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ പുതിയ അദ്ധ്യയന വർഷത്തെ കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടിയായ 'പ്രയാൺ 2019'-ന് തിരിതെളിഞ്ഞു. നടി സരയു ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത വയലിനിസ്റ്റ് 'ഗിന്നസ് എം.എസ്.വിശ്വനാഥ് മുഖ്യാതിഥിയായി. സ്കൂൾ സ്ഥാപക ഡയറക്ടറും മാനേജറുമായ ഡോ. കെ.വർഗീസ്, പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു തുടങ്ങിയവർ സംസാരിച്ചു.