പള്ളുരുത്തി: കനത്ത കാറ്റിലും മഴയിലും മാരമ്പിളളി ക്ഷേത്ര മൈതാനത്തെ കൂറ്റൻ ആൽമരം കടപുഴകി വീണു.ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. നടപ്പാതയിൽ വീണ മരം നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി. മരം ഹൈവേയിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.