മൂവാറ്റുപുഴ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ ട്യൂഷൻ അദ്ധ്യാപികയെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഫിസിക്‌സ്/കെമിസ്ടി ബി എഡ് യോഗ്യതയുള്ള ഒരു അദ്ധ്യാപികയുടെ ഒഴിവാണുള്ളത്. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം 30ന് വൈകിട്ട് 5 ന് മുമ്പായി നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.