മൂവാറ്റുപുഴ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉളുഹിയത്ത് പഠനക്യാമ്പ് ഇന്ന് വൈകിട്ട് 6.30 ന് മൂവാറ്റുപുഴ വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടാർകര ജുമാമസ്ജിദ് ഇമാം സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ദക്ഷിണ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് പ്രസിഡന്റ് അഷറഫ് സഖാഫി അദ്ധ്യക്ഷത വഹിക്കും. പഠനക്ലാസിന് അബ്ദുൽ റഷീദ് സഖാഫി ഏലംകുളം നേതൃത്വം നൽകും.