ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി ബസാറിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം നേത്യത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ഏരിയാ സെക്രട്ടറി കെ.എം. റിയാദ് ഉദ്ഘാടനം ചെയ്തു. എം. എ. ഫക്രുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രാജം, വി.ആർ. അശോകൻ, സി.എം. ചൂട്ടോ, ബെനഡിക്ട് ഫെർണാണ്ടസ്, പി.എം . ഇസ്മുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.