ഫോർട്ട് കൊച്ചി: പരേഡ് മൈതാനം ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറാൻ നീക്കം. റവന്യൂ വിഭാഗത്തിന് കീഴിലുള്ളതാണ് നാല് ഏക്കർ മൈതാനം.
2017ൽ നടന്ന അണ്ടർ 20ഫുട്ബോൾ വിദേശ ടീമുകൾക്കായുള്ള പരിശീലനത്തിനായി നവീകരിച്ചിരുന്നു. ഡ്രൈനേജ്, ചുറ്റും കമ്പിവേലി, പുൽത്തകിടി തുടങ്ങിയവക്കായി 3 കോടി രൂപ ചെലവഴിച്ചു. തുടർന്ന് അവഗണനയിലായ മൈതാനം നിൽക്കാലികളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്ന കേന്ദ്രമായി മാറി. മൈതാനത്തിന്റെ തുടർ സംരക്ഷണത്തിനു വേണ്ടിയാണ് ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറാനൊരുങ്ങുന്നത്. ഇതിനായി പ്രാരംഭ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. ഇതിനോടകം പ്രാദേശിക, ജില്ലാ, സംസ്ഥാന, ദേശീയ തല ഫുട്ബോൾ - ലീഗ് മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ജില്ലാതല ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്. കൊച്ചിൻ കാർണിവലിന്റെ സ്ഥിരം സമാപന വേദി കൂടിയാണ്. ഏതാനും വർഷങ്ങളായി ഇവിടെയാണ് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നത്.