uparodham
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി. ഉദയംപേരൂർ മണ്ഡലം കമ്മിറ്റി നടത്തിയ വൈദ്യുതി ഓഫീസ് ഉപരോധം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്യുന്നു. ജോബിഷ് പി.എസ്., വിഷ്ണു പനച്ചിക്കൽ, ടി.എസ്. യോഹന്നാൻ, എ.ആർ.കിഷോർ, കെ.പി. രംഗനാഥൻ, ഭാസ്‌കരൻ കദളിക്കാട് തുടങ്ങിയവർ സമീപം

ഉദയംപേരൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി. ഉദയംപേരൂർ മണ്ഡലം കമ്മിറ്റി നടത്തിയ വൈദ്യുതി ഓഫീസ് ഉപരോധത്തിൽ പൊലീസുമായി സംഘർഷം. നടക്കാവിൽ നിന്ന് ഐ.എൻ.ടി.യു.സി. മേഖലാ പ്രസിഡന്റ് പി.സി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജാഥയായെത്തിയ പ്രവർത്തകർ രാവിലെ ഒൻപതു മണി മുതൽ നടത്തിയ ഉപരോധത്തിൽ ഉദയംപേരൂർ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.

ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ സമരം ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്നായി​രുന്നു ഉന്തും തള്ളും. ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാന സെക്രട്ടറി എം.എം. രാജു, ജയൻ കുന്നേൽ, ടി.എസ്. യോഹന്നാൻ, കെ.പി. രംഗനാഥൻ, ഭാസ്‌കരൻ കദളിക്കാട്, ജോബിഷ് പി.എസ്., അമിത് കെ.എസ്., വിഷ്ണു രംഗൻ, വിഷ്ണു പനച്ചിക്കൽ, ഹനീഷ് ഉണ്ണി, നിമിൽ രാജ്, അഖിൽ രാജ്, ബിനു വിശ്വം തുടങ്ങിയവർ നേതൃത്വം നൽകി.