കൊച്ചി: ബാങ്ക് ദേശസാൽകരണമെന്ന വിപ്ളവകരമായ തീരുമാനമെടുക്കാനും അതു നടപ്പാക്കാനും ധൈര്യമുണ്ടായിരുന്ന ഏക നേതാവ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമാണെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. 'ബാങ്ക് ദേശസാൽകരണത്തിന്റെ അമ്പത് വർഷങ്ങൾ' എന്ന വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാൽകരണത്തോടെ ഗ്രാമങ്ങളിൽ ബാങ്ക് ശാഖകൾ തുറന്നു. ബാങ്ക് ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും ലഭിക്കുന്നത് ദേശസാൽകരണത്തിന്റെ ഫലമായാണ്. റിസർവ് ബാങ്കിന്റെ അശ്രദ്ധയാണ് കിട്ടാക്കടം പെരുകാൻ കാരണം. ടെലികോം മേഖലയെ പോലെ ബാങ്കുകളെയും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ശങ്കരനാരായണൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷനായി. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ വിഷയാവതരണം നടത്തി. ഡോ. മാർട്ടിൻ പാട്രിക്, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി ആർ .വിജയകുമാർ, കെ ബാബു, ഡൊമനിക് പ്രസന്റേഷൻ, കെ.പി ധനപാലൻ,വി .ജെ .പൗലോസ്, റോജി എം.ജോൺ എം.എൽ.എ, പി.ജെ ജോയ്, കെ.പി.സി.സി സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, എം.വി പോൾ, ജെയ്‌സൺ ജോസ്, കെ കെ ജയലക്ഷ്മി, ടി എം സക്കീർ ഹുസൈൻ
കെ.ബി മുഹമ്മദ് കുട്ടി, എം.എ ചന്ദ്രശേഖരൻ, ഇക്ബാൽവലിയവീട്ടിൽ, കെ ആർ പ്രദീപ് കുമാർ
എന്നിവർ സംസാരിച്ചു.