cargil
കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായി നേവി ചിൽഡ്രൺ സ്കൂളിൽ കുട്ടികൾക്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരം.

കൊച്ചി : കാർഗിൽ വിജയദിനം ദക്ഷിണ നാവികത്താവളത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. ദേശഭക്തി വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ഇന്നും നാളെയും യുദ്ധക്കപ്പലുകളായ സത്‌ലജ്, സുജാത എന്നിവ സന്ദർശിക്കാം. തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ നങ്കൂരമിട്ട കപ്പലിൽ സർക്കാർ അംഗീകൃത തിരിച്ചറിയിൽ കാർഡുമായി വരുന്നവർക്ക് രാവിലെ 9 നും വൈകിട്ട് 5 നുമിടയിൽ പ്രവേശനം ലഭിക്കും. മൊബൈൽ, ക്യാമറ എന്നിവ അനുവദിക്കില്ല.

കാർഗിൽ വിജയദിവസമായ 26 ന് യുദ്ധസ്‌മാരകത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്‌മരിച്ച് പുഷ്പചക്രം സമർപ്പിക്കും.