road
ടി.കെ.ഷൺമാതുരൻ റോഡിന് എന്ന് ശാപമോക്ഷം ലഭിക്കും..

മരട്.കാളാത്ര മുതൽ മരട് തെക്ക് എസ്.എൻ.ഡി.പി.ക്ഷേത്രംവരെയുള്ള ടി.കെ.ഷൺമാതുരൻ റോഡിന്റെഅറ്റകുറ്റപ്പണിനീളുന്നു. എം.എൽ.എ.വികസനഫണ്ടിൽ നിന്നും എം.സ്വരാജ് ഒരുകോടി 10ലക്ഷം രൂപ അനുവദിച്ചിട്ട് കാലംകുറെയായി​.ഒരുകിലോമീറ്ററിൽകൂടുതൽ ദൈർഘ്യമുളളറോഡാണ് ഇത്.

ടി.കെ.എസ്.ജംഗ്ഷൻമുതൽ പടിഞ്ഞാറോട്ട് എസ്.എൻ.ഡി.പി.അമ്പലം വരെയുളള ഭാഗം പൊട്ടി​പ്പൊളിഞ്ഞ് വെളളക്കെട്ടായി മാറിയിട്ട് മാസങ്ങളായി.റോഡിലെ വെളളക്കുഴിയിൽവീണ് പരി​ക്കേൽക്കുന്നവർ ഏറെ.രണ്ട്മാസം മുമ്പ് റോഡിലെ പൊടിശല്യംദുരി​തമായതി​നെ തുടർന്ന് നാട്ടുകാർകൗൺസിലറുടെ നേതൃത്വത്തിൽ പി.ഡബ്ളിയു.ഡി​ എൻജി​നീയറെ കണ്ട്നാട്ടുകാർ പരാതി നൽകിയിരുന്നു.ഒന്നി​നും ഇതുവരെ പരി​ഹാരമി​ല്ല.

" ടാറ് ലഭിക്കുവാൻ കാലതാമസം വന്നതാണ് പണികൾ വൈകുവാൻകാരണമെന്ന് പി.ഡബ്ളിയുഡി.അധികൃതർ അറിയിച്ചു.രണ്ടാഴ്ച വെയിൽതെളിഞ്ഞാൽ ടി.കെ.എസ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജി​നീയർ ഉറപ്പ്നൽകിയിട്ടുണ്ട്."

എം.വി.ഉല്ലാസ്

വാർഡ്കൗൺസിലർ