aituc-paravur
ജനവിരുദ്ധ ബജറ്റിനെതിരെ എ.ഐ.ടി.യു.സി നടത്തിയ പ്രതിഷേധ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കേന്ദ്ര സർക്കാരിന്റെ ബജറ്റ് സാധാരണക്കാരായ ജനങ്ങളേയും തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ഡി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി. അറുമുഖൻ, കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, എം.ആർ. ശോഭനൻ തുടങ്ങിയവർ സംസാരിച്ചു.