പറവൂർ : കെടാമംഗലം പപ്പുക്കുടി മൊമ്മോറിയിൽ ലൈബ്രറി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാരറിയാൻ എന്ന പേരിൽ ആരോഗ്യ ബോധവത്കരണ ക്ളാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി റീന വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മിനി കുമാരി, ജോസഫ് പടയാട്ടി,ജയ ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഹണി തോമസ് ക്ളാസെടുത്തു.