പറവൂർ : അഖില കേരള വിശ്വകർമ്മ മഹാസഭ പറവൂർ താലൂക്ക് യൂണിയൻ വാർഷികം ഇന്ന് (വെള്ളി) രാവിലെ പത്തിന് പറവൂർ ടി.ബി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. ദേവദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി അദ്ധ്യക്ഷത വഹിക്കും. പി.കെ. വിജയൻ, കെ.ചന്ദ്രദാസ്, പി. മോഹനൻ തുടങ്ങിയവർ സംസാരിക്കും.