പറവൂർ : നാഷണൽ എക്സ് സർവീസ്മെൻസ് കോ ഓഡിനേഷൻ പറവൂർ മേഖല കമ്മിറ്റി വിമുക്തഭടന്മാരുടെ മകൾക്ക് വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി എന്നീ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. 25 ന് അപേക്ഷ നൽകണം. ഫോൺ 0484 2444336, 9605728072.