കോതമംഗലം: എസ്.എൻ.ഡി.പി യോഗം നേര്യമംഗലം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എം.കെ. മണി, യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ പ്രസിഡന്റ് കെ.എ. ലാലൻ, സെക്രട്ടറി പി.ആർ. സദാശിവൻ, വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. പൊതുയോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കോട്ടപ്പടി ശാഖയിൽ

എസ്.എൻ.ഡി.പി യോഗം കോട്ടപ്പടി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിക്കും. യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, വൈസ് പ്രസിഡന്റ് എം.കെ. മണി, ശാഖാ പ്രസിഡന്റ് ബിനു ഇറമ്പത്ത്, വൈസ് പ്രസിഡന്റ് വിജയൻ തോടത്തി, വിജയൻ സി.വി, ശാലിനി ലാൽ, നിജിൻ കുമ്പളക്കുടി, സിന്ധു ഷിബു, അഖിൽ തുടങ്ങിയവർ പ്രസംഗിക്കും. ശാഖയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.