marady
സൗത്ത് മാറാടി ഗവ.യുപി സ്കൂളിലേക്ക് പൂർവ വിദ്യാർത്ഥി സാജു മാത്യു നൽകിയ കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളുടേയും ഏറ്റു വാങ്ങൽ ചടങ്ങ് മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സൗത്ത് മാറാടി ഗവ. യു.പി സ്‌കൂളിലേക്ക് കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തു. പൂർവ വിദ്യാർത്ഥിയായ വാത്യാപ്പിള്ളിൽ സാജു മാത്യുവാണ് മാതൃകയായത്. കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങൽ ചടങ്ങ് മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശിവൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളി, വാർഡ് മെമ്പർ ഡെയ്‌സി ജോസ്, പി.ടി.എ പ്രസിഡന്റ് ബാബു ജോർജ്, പ്രധാനാദ്ധ്യാപകൻ മനോജ് എ.വി, സീനിയർ അസിസ്റ്റന്റ് ബിന്ദു എം.എം, സ്റ്റാഫ് സെക്രട്ടറി റോൾജി ജോസഫ് എന്നിവർ സംസാരിച്ചു.