കൊച്ചി: കർണാടക നിയമസഭാ പ്രതിസന്ധിയിൽ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നു സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് സഭയും സ്പീക്കറുമാണ്. അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ചകളിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനം അന്തിമമാണ്. കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ഗവർണർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.