കൊച്ചി : കെ.വി. സുമിത്രയുടെ 'അവളെഴുത്ത്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ നിർവഹിച്ചു. എറണാകുളം പ്രസ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ ഒലിവ് പബ്ളിക്കേഷൻസ് എക്സിക്യൂട്ടീവ് എഡിറ്റർ എം.എ. ഷഹനാസ് പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. റനീഷ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ബനേഷ് പുസ്തകാവതരണം നടത്തി. ഇഞ്ചക്കാട് ബാലചന്ദ്രൻ, ഹരി ഏറ്റുമാനൂർ, കൃഷ്‌ണപ്രഭ തുടങ്ങിയവർ സംസാരിച്ചു.