fish
കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സൃ കൃഷി നഗരസഭ തല രണ്ടാം ഘട്ട വിതരണോദ്ഘാടനം ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവഹിക്കുന്നു.

അങ്കമാലി : കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ കീഴിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2019- 20 രണ്ടാംഘട്ട പദ്ധതി പ്രകാരം അങ്കമാലി നഗരസഭയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. 31,000 മത്സ്യകഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസി ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലിവർഗീസ്, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, ബിനു ബി.അയ്യമ്പിള്ളി ആലുവ കുന്നത്ത് നാട് താലൂക്ക് ലെവൽ ഓഫീസർ ദേവി ചന്ദ്രൻ ,പ്രോജക് കോ-ഓഡിനേറ്റർ ജയരാജ് ആർ കോതമംഗലം മൂവാറ്റുപുഴ പ്രോജക് കോ-ഓഡിനേറ്റർ ശ്യാംലാൽ, നഗരസഭ അക്യാകൾച്ചർ പ്രമോട്ടർ ബൈജു സി.ആർ എന്നിവർ സംസാരിച്ചു.