വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ ഗവ:ആയുർവേദ ഡിസ്‌പെൻസറിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ (ആൺ,പെണ്ണ്) രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യുക്കേഷന്റെ ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. അപേക്ഷകർ 26ന് ഉച്ചക്ക് 2 മണിക്ക് മുൻപ് മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. ഫോൺ:0484-2506777, 8606536075.