കൊച്ചി : കോർപ്പറേഷനിലെ 58-ാം ഡിവിഷനിലെ ചൈതന്യപുരം പുറമ്പോക്ക് കോളനി നിവാസികൾക്ക് പട്ടയം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. 40 വർഷത്തിൽ അധികമായി പുറമ്പോക്കിൽ വീട് നിർമ്മിച്ചു താമസിക്കുന്ന കോന്തുരുത്തി ചൈതന്യപുരം പ്രദേശത്തെ 12 പേർക്കാണ് പട്ടയം ലഭിക്കുക.
പട്ടയം ലഭിക്കുന്നതിന് ഇവർ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ പട്ടയം അനുവദിക്കണമെന്ന് കണ്ടെത്തിയതിനാൽ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനം അംഗീകരിച്ചു