panchayathu
കുമ്പളം പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണി

കുമ്പളം:കുമ്പളംപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ സീതാചക്രപാണിതിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രാംഗംടി.ആർ.രാഹുലിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.കഴിഞ്ഞ ജനുവരി10ന് യുഡി.എഫിലെപ്രസിഡന്റ്ഷേർളിജോർജ്ജ്,വൈസ് പ്രസിജന്റ് ശ്രീജിത്ത്പറക്കാടൻ എന്നിവർക്കെതിരെഎൽ.ഡി.എഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയംപാസായതിനെത്തുടർന്നാണ് യു.ഡി.എഫിന്ഭരണംനഷ്ടമായത്.യു.ഡി.എഫ്അവിശ്വാസപ്രമേയത്തെചോദ്യം ചെയ്ത് കോടതിയെസമീപിച്ചിരുന്നതിനാൽ തിരഞ്ഞെടുത്ത ഭരണസമിതിയില്ലാതെഇപഞ്ചായത്ത്ഭരണംതുടരുകയായിരുന്നു.ജൂലായ് ആദ്യംഎൽ.ഡി.എഫിന്അനുകൂലമായ കോടതിവിധിയുണ്ടായസാഹചര്യത്തിൽ ഇന്നലെയാണ് വോട്ടെടുപ്പ്നടന്നത്.കോൺഗ്രസിൽ നിന്നുംതെറ്റിപ്പിരിഞ്ഞ

വി.എ.പൊന്നപ്പൻ സീതാചക്രപാണിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.രേണുകബാബുപിന്താങ്ങി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.ആർ.രാഹുലിന്റെപേർ പി.എസ്.ഹരിദാസ് നിർദ്ദേശിക്കുകയുംസി.പി.രതീഷ് പിന്താങ്ങുകയുമായിരുന്നു.

പള്ളുരുത്തി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിവരണാധികാരിയായിരുന്നു.
18സീറ്റുകളുള്ളപഞ്ചായത്തിൽഎൽ.ഡി.എഫിന്10,യു.ഡി.എഫ് 8എന്നിങ്ങനെയാണ് കക്ഷിനില