തൃക്കാക്കര :കെ.എസ്.ടിഎ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽനടത്തിയമാർച്ചും ധർണയും പി. രാജിവ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കെ.എസ്.ടിഎ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽനടത്തിയ മാർച്ചും ധർണയും പി. രാജിവ് ഉത്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.വി.പീറ്റർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അജി നാരായണൻ , കെ.എസ്.മാധുരിദേവി, ജില്ലാ സെക്രട്ടറി കെ.വി.ബെന്നി , ജോർജ് ബാസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു