കൊച്ചി: ഇടുക്കി പാഞ്ചാലിമേട്ടിലേക്ക് തിങ്കളാഴ്ച രാവിലെ 10ന് വിശ്വഹിന്ദു പരിഷത്ത് ബജറംഗ് ദളിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ച് നടത്തും. പഞ്ചാലിമേട്ടിലും പരിസരത്തും സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യുക,​ അനധികൃതമായി ഇടുക്കി ഡി.ടി.പി.സി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.