rohith
എക്സൈസിന്റെ പിടിയിലായ രോഹിത്

ആലുവ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് ആലുവയിൽ പിടിയിലായി. വയനാട് സ്വദേശി വേലംപറമ്പിൽ രോഹിതി (22)നെയാണ് ആലുവ പറവൂർ കവലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത്.ഇടപാടുകാരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയ ഇയാളുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.

ബാഗ്ലൂരിൽ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണം ചെയ്യുകയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കടത്തിയതിന്റെ പേരിൽ കോഴിക്കോട് ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് എസ്.ഐ ടി. ശ്രീരാജ്, രാമപ്രസാദ്, സിദ്ദാർദ് കുമാർ, സി.എൽ. ജോർജ്, എം.എം. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്‌.