പിറവം: കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമംപിറവത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന സത്സംഗശിബിരം നടത്തുന്നു. ആശ്രമത്തിലെ സ്വാമിനി ശബരി ചിന്മയി ശിബിരം നയിക്കും. പിറവം സൂര്യ ഫർണിച്ചർ ഹാളിൽ രണ്ടാം ഞായറാഴ്ചകളിൽ രാവിലെ 9.30 മുതലാണ് ക്ളാസ്. ശ്രീനാരായണ ഗുരുദേവ, ശങ്കരാചാര്യ കൃതികളും ഈശോവാസ്യ ഉപനിഷത്തും പരിചയപ്പെടുത്തും. വിവരങ്ങൾക്ക്: 7034465348