vehicle
വാാഹനങ്ങൾക്കെതിരെ നടപടി

കൊച്ചി: നിയമലംഘനങ്ങൾ ഇനി പിഴയിൽ ഒതുങ്ങില്ല, ചിലപ്പോൾ ലൈസൻസ് തെറിക്കും.
മോട്ടോർ വാഹന വകുപ്പ് കർശനനടപടിയിലേക്ക്. അമിതചാർജ് വാങ്ങിയ ഓട്ടോഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.എറണാകുളം പനമ്പിള്ളി നഗറിൽ നിന്നും നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി അറുപതുരൂപക്ക് പകരം നൂറുരൂപ വാങ്ങിയതിനാാണ് രവിപുരം നെടുംപറമ്പത്ത് വീട്ടിൽ ജോബിയുടെ ലൈസൻസ് റദ്ദാക്കിയത്.യാത്രക്കാരെ ഇറക്കിവിടുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്തതിന് കൊച്ചി മൊണാസ്റ്ററി റോഡിൽ വിജയന്റെ ലൈസൻസ് റദ്ദാക്കി.ലിസി ആശുപത്രിക്ക് സമീപത്തെ സ്റ്റാന്റിൽ നിന്നും കലൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടം വിസമ്മതിച്ചതിനും ലൈസൻസ് റദ്ദാക്കിയനടപടിയുണ്ടായെന്ന് ആർ .ടി .ഒ മനോജ്കുമാർ പറഞ്ഞു.ആറ് മാസത്തിനുള്ളിൽ വിവിധ കുറ്റങ്ങൾക്ക് 1363 പേരുടെഡ്രൈവിംഗ് ലൈസൻസ് തെറിച്ചു.

ആറ് മാസത്തിനുള്ളിൽഎറണാകുളം ആർ.ടി ഓഫിസ് പരിധിയിൽ മാത്രം 612 നിയമ ലംഘനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയത്. മദ്യപിച്ച് വാഹനമോടിക്കുക, ഭാരവാഹനങ്ങളിൽ യാത്രക്കാരെ കയറ്റുക, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക, റോഡിലെ ചുവപ്പു സിഗ്‌നൽ ലംഘിക്കുക, അമിത ഭാരം കയറ്റുക, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി.കർശന നടപടി സ്വീകരിച്ചിട്ടും മദ്യപിച്ച് വാഹനംഓടിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. 199 പേരാണ് മദ്യപിച്ച് വാഹനംഓടിച്ചതിന് പിടിയലായത്. 67 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ട്രാൻസ്‌പോർട്ടിംഗ് അതോറിട്ടിക്ക് റിപ്പോർട്ട് നൽകി. ഇതിൽ 19 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. റോഡപകടങ്ങൾ അടിക്കടി കൂടിയ സാഹചര്യത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

ആറ് മാസത്തിനുള്ളിൽനടപടി ഇങ്ങനെ:

.സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, 612

മൊബൈൽ ഫോണിൽ സംസാരം326

ഹെൽമറ്റ് ധരിക്കാത്തവർ 548

മദ്യപിച്ച് വാഹനംഓടിച്ചവർ.. 199