badminton
റോട്ടറി കൊച്ചിൻ ടെക്‌നോപൊളിസ് സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ബാഡ്മിന്റൺ ചലഞ്ചിന്റെ ആദ്യ ദിവസത്തെ മത്സരങ്ങളിൽ നിന്ന്

കൊച്ചി: റോട്ടറി കൊച്ചിൻ ടെക്‌നോപൊളിസ് സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ബാഡ്മിന്റൺ ചലഞ്ച് മത്സരങ്ങൾ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ യുണെറ്റഡ് സ്‌പോർട്‌സ് സെന്ററിൽ ആരംഭിച്ചു.

നെസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൽതാഫ് ജഹാംഗീർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം 128 ടീമുകൾ മത്സരിച്ചു. ഇന്ന് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ മാധവ് ചന്ദ്രൻ സമ്മാനദാനം നിർവഹിക്കും.