vimal
വിമല്‍

അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാളെ പിടികൂടി. കോതമംഗലം ആയക്കാട് സ്വദേശിയായ കാഞ്ഞിരക്കുഴിയിൽ വിമലാണ് (22) പിടിയിലായത്. റിസോർട്ടുകളിൽ ആയുർവേദ മസാജിംഗിന്റെ മറവിൽ വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽക്കുന്നയാളാണ് വിമലെന്ന് എക്‌സൈസ് പറയുന്നു. ഇന്നലെ രാത്രി 11ന് രാജകുമാരി ദൈവമാതാ പള്ളിയുടെ കുരിശടിക്ക് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എച്ച്. രാജീവ്, കെ.വി. സുകു, കെ.എസ്. അസീസ്, സി.ഇ.ഒമാരായ ദിപുരാജ്, രംജിത്ത് കവിദാസ് എന്നിവർ പങ്കെടുത്തു.