കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെക്യൂരിറ്റി ഓഫീസർ ടി ബി സുരേഷ് ബാബു ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് നിര്യാതനായി. ഗുരുവായൂർ ഇരിഞ്ഞാപുരത്ത് തമ്പുരാൻപടിക്കൽ വീട്ടിൽ പരേതനായ ബാലന്റേയും ഭവാനിയമ്മയുടെയും മകനാണ്. സി ഐ എസ് എഫിൽ ഏഴുവർഷക്കാലം സബ് ഇൻസ്‌പെക്ടറായും 13 വർഷക്കാലം ഇൻസ്‌പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ കുസാറ്റിൽ സെക്യൂരിറ്റി ഓഫീസറായിജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: തൃശൂർ മുണ്ടൂരിൽ ഏഴാംകല്ല് മേയ്ക്കാപ്പാട്ട് കുടുംബാംഗം ലത, മക്കൾ: അരുൺ ബാല ടി. എസ് (ദുബായ്), അജയ് ടി. എസ്. സംസ്‌കാരം പിന്നീട്.