കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പ്ളേസ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യാേഗാർത്ഥികളെ ക്ഷണിക്കുന്നു. എം.ബി.എ യോഗ്യതയുള്ളവർക്കും കോർപ്പറേറ്റ് മേഖലയിൽ പരിചയമുള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 25 ന് രാവിലെ 9 ന് കോളേജ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.