പള്ളുരുത്തി: കെ.എസ്.യു.പ്രവർത്തകർക്ക് നേരെ നടന്ന അക്രമണത്തിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. വെളിയിൽ നിന്നാരംഭിച്ച പ്രകടനം പൊലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.പി.പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.വർഗീസ് ഫിലിപ്പ്, ജിബിൻ, സി.എ.ഷക്കീർ, കെ.പി. ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.