cong
കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എ , എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം. ലിജു എന്നിവർ സംസാരിച്ചു. പുത്തൻകുരിശ് കാവുംതാഴത്ത് നിന്ന് തുടങ്ങിയ മാർച്ച് ദേശീയപാതയിൽ വട്ടക്കുഴി പാലത്തിനു സമീപം പൊലീസ് തടഞ്ഞു.